വി​റ​കു​ശേ​ഖ​രി​ക്കാ​ൻ പോ​യ വ​യോ​ധി​ക ക​ട​ന്ന​ൽ കു​ത്തേ​റ്റു മ​രി​ച്ചു
Saturday, July 31, 2021 10:24 PM IST
ചാ​രും​മൂ​ട്: വി​റ​കു ശേ​ഖ​രി​ക്കാ​ൻ പോ​യ വ​യോ​ധി​ക ക​ട​ന്ന​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. മ​ക​ൾ​ക്കും ചെ​റു​മ​ക​നും പ​രി​ക്കേ​റ്റു. നൂ​റ​നാ​ട് പു​ലി​ക്കു​ന്ന് സൂ​ര്യ​ഭ​വ​നം (പാ​പ്പോ​ട്ട് തെ​ക്ക​തി​ൽ ) കേ​ശ​വ​ന്‍റെ ഭാ​ര്യ ജ​ഗ​ദ​മ്മ (66) യാ​ണ് മ​രി​ച്ച​ത്. മ​ക​ൾ ശാ​ന്ത, ചെ​റു​മ​ക​ൻ കാ​ശി (അ​ഞ്ച്) എ​ന്നി​വ​രാ​ണ് ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് ആ​ശു​പ​ത്ര​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​ർ ഒ​രു​മി​ച്ചു വീ​ടി​നു സ​മീ​പ​മു​ള്ള മ​ല​യി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​ത്. ക​ട​ന്ന​ൽ കു​ത്തേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​ഗ​ദമ്മ​യെ നൂ​റ​നാ​ട്ടു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു മ​ര​ണം. ഉ​ണ്ണി, ബി​ന്ദു എ​ന്നി​വ​രാ​ണ് മ​റ്റു​മ​ക്ക​ൾ. മ​രു​മ​ക്ക​ൾ: സു​നി​ൽ, ര​ഘു​നാ​ഥ​ൻ.