സി​പി​എ​മ്മി​ല്‍ ത​ര്‍​ക്കം: അം​ഗ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി
Sunday, August 1, 2021 10:45 PM IST
ചേ​ര്‍​ത്ത​ല: സി​പി​എ​മ്മി​ല്‍ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി​യും വാ​ക്കേ​റ്റ​വും ഉ​ണ്ടാ​യ​തി​നെ​തു​ട​ര്‍​ന്ന് ഒ​രാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ത്ത​ല പാ​ര്‍​ട്ടി ടൗ​ണ്‍ ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യോ​ഗ​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് എ​ട്ടാം വാ​ര്‍​ഡി​ലെ പാ​ര്‍​ട്ടി​യം​ഗ​മാ​യ രാ​ജേ​ഷി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​രാ​ജ​പ്പ​ന്‍​നാ​യ​രു​ടെ​യും ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം എ​ന്‍.​ആ​ര്‍. ബാ​ബു​രാ​ജി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് പു​റ​ത്താ​ക്ക​ല്‍ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ട്ടി ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ വ​ച്ച് ടൗ​ണ്‍ ഈ​സ്റ്റ് ലോ​ക്ക​ല്‍​ക​മ്മി​റ്റി​യി​ലെ അം​ഗ​വു​മാ​യി ഒ​ച്ച​പ്പാ​ടു​ണ്ടാ​കു​കു​യും തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ല്‍ വ​ച്ച് കൈ​യേ​റ്റ​മു​ണ്ടാ​യ​തു​മാ​യാ​ണ് വി​വ​രം. ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പാ​ര്‍​ട്ടി ര​ഹ​സ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​താ​യ വി​ഷ​യ​മാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.