കോവിഡ് വാക്സിനേഷൻ: വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു
Sunday, August 1, 2021 10:45 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ചു​ള്ള വ്യാ​ജ വാ​ർ​ത്ത​യ്ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് പ​റ​ഞ്ഞു. വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ ഒ​രാ​ൾ​ക്കെ​തി​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​നു​സ​ര​ണം വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​വ​രും എ​ടു​ക്കാ​ൻ പോ​കു​ന്ന​വ​രും ഒ​രാ​ഴ്ച​ത്തേ​ക്ക് ചി​ക്ക​ൻ ക​ഴി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് വ്യാ​ജ പ്ര​ചാ​ര​ണം. വാ​ക്സി​നെ​ടു​ത്ത ശേ​ഷം ചി​ക്ക​ൻ ക​ഴി​ച്ചു ര​ണ്ടു​പേ​ർ മ​രി​ച്ചു​വെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
വാ​ക്സി​ൻ എ​ടു​ത്ത​വ​ർ 14 ദി​വ​സം സ്വ​ന്തം വീ​ട്ടി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണം മാ​ത്ര​മേ ക​ഴി​ക്കാ​വൂ എ​ന്നും ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​നി​ധി​യു​ടേ​തെ​ന്ന പേ​രി​ലാ​ണ് വാ​ട്സാ​പ്പി​ൽ വ്യാ​ജ ശ​ബ്ദ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് സ്പെ​ഷ്യ​ൽ ഡ​യ​റ​ക്ട​ർ ഗം​ഗാ​ദ​ത്ത​ൻ എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ആ​ളു​ടേ​താ​ണ് ശ​ബ്ദ സ​ന്ദേ​ശം. എ​ല്ലാ ആ​ശാ​വ​ർ​ക്ക​ർ​മാ​രും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ലേ​ക്കും അ​ടി​യ​ന്ത​ര​മാ​യി ഷെ​യ​ർ ചെ​യ്യ​ണം എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ശ​ബ്ദ സ​ന്ദേ​ശം തു​ട​ങ്ങു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു ത​സ്തി​ക ഇ​ല്ലെ​ന്നു മാ​ത്ര​മ​ല്ല ഇ​തി​ൽ പ​റ​യു​ന്ന​ത് തി​ക​ച്ചും തെ​റ്റാ​ണ്. അ​തി​നാ​ൽ ജ​ന​ങ്ങ​ൾ ഇ​തു വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​രു​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.