ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ മ​ര​ണം: ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്
Monday, August 2, 2021 11:31 PM IST
ആ​ല​പ്പു​ഴ: ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ മ​ര​ണ​ത്തി​ൽ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് എ.​എം. ആ​രി​ഫ് എം​പി ലോ​ക്സ​ഭ​യി​ൽ ച​ട്ടം 377 പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി ആ​വ​ശ്യ​പ്പെ​ട്ടു. 84 വ​യ​സു​ണ്ടാ​യി​രു​ന്ന ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ യു​എ​പി​എ നി​യ​മം ചു​മ​ത്തി ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ൻ​സി ജ​യി​ലി​ല​ട​യ്ക്കു​ക​യും ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യോ ജാ​മ്യ​മോ ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു നി​ര​വ​ധി സം​ഘ​ട​ന​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ൽ പോ​യി​ട്ടും ഇ​തൊ​ന്നും ചെ​വി​ക്കൊ​ള്ളാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്നു എം​പി പ​റ​ഞ്ഞു.
ക​സ്റ്റ​ഡി മ​ര​ണം സം​ഭ​വി​ച്ചാ​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മു​ള്ള ജു​ഡീ​ഷൽ മ​ജി​സ്ട്രേ​ട്ടി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ മ​ര​ണ​ത്തി​ലും ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.