തോ​ട്ട​ടി പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ഒ​രു​മാ​സ​ത്തി​ന​കം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, August 5, 2021 10:05 PM IST
എ​ട​ത്വ: കൈ​വ​രി​ക​ൾ ത​ക​ർ​ന്നും തൂ​ണു​ക​ൾ ദ്ര​വി​ച്ചും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ തോ​ട്ട​ടി പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ഒ​രുമാ​സ​ത്തി​ന​കം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ത​ല​വ​ടി വാ​ല​യി​ൽ ബെ​റാ​ഖാ ഭ​വ​നി​ൽ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള ന​ല്കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ട്ട​ത്. ത​ക​ർ​ന്ന കൈ​വ​രി​ക​ളോ​ടു കൂ​ടി​യ പാ​ല​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.
കൂ​ടാ​തെ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ൽ പു​തു​ക്കി പ​ണി​യു​ന്ന​തി​നു അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ കാ​ല​ത്താ​മ​സം വ​രു​ത്തു​ന്ന​തു നി​ർ​ഭാ​ഗ്യ​ക​ര​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മെ​ന്ന് ചൂ​ണ്ടി​കാ​ട്ടി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​നെ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നി​ര​ണം പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തോ​ട്ട​ടി ക​ട​വി​ൽ മൂ​ന്നു ക​ര​യെ​യും ബ​ന്ധി​പ്പി​ച്ച് ക​ട​ത്തു​വ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. ന​ട​പ്പാ​ത മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന അ​വ​സ​ര​ത്തി​ൽ 20വ​ർ​ഷം മു​ന്പാ​ണ് നി​ല​വി​ലു​ള്ള വീ​തി കു​റ​ഞ്ഞ പാ​ലം നി​ർ​മി​ച്ച​ത്. തോ​ട്ട​ടി ക​ട​വി​ൽ നി​ല​വി​ലു​ള്ള വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ നി​ല​വി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നും തൂ​ണു​ക​ൾ ദ്ര​വി​ച്ചും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. പാ​ല​ത്തി​നു ബ​ല​ക്ഷ​യ​മു​ള്ള​തി​നാ​ൽ മി​നി​ലോ​റി, ടെ​ന്പോ​വാ​ൻ എ​ന്നി​വ പാ​ല​ത്തി​ൽ ക​യ​റ്റു​ന്ന​ത് നി​രോ​ധി​ച്ചു കൊ​ണ്ട് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ത​ല​വ​ടി തെ​ക്കെ ക​ര​യി​ലു​ള്ള​വ​ർ​ക്ക് തി​രു​വ​ല്ല, നി​ര​ണം, മാ​വേ​ലി​ക്ക​ര, ഹ​രി​പ്പാ​ട് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും നി​ര​ണ​ത്തുനി​ന്ന് അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യു​മാ​യും ആ​ല​പ്പു​ഴ, എ​ട​ത്വ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണ് ഈ ​പാ​ലം.