ആം​ബു​ല​ൻ​സി​ൽ സു​ഖ​പ്ര​സ​വം; പെ​ൺ​കു​ഞ്ഞു​മാ​യി രേ​ഷ്മ
Friday, September 17, 2021 10:23 PM IST
ഹ​രി​പ്പാ​ട്: ആം​ബു​ല​ൻ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. ആ​റാ​ട്ടു​പു​ഴ പ​തി​യാ​ങ്ക​ര വേ​ലം​പ​റ​മ്പി​ൽ ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ രേ​ഷ്മ (24)യാ​ണ് പെ​ൺ​കു​ഞ്ഞി​ന് ആം​ബു​ല​ൻ​സി​ൽ ജ​ന്മം ന​ൽ​കി​യ​ത്. പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന് കാ​യം​കു​ള​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നാ​യി ആ​റാ​ട്ടു​പു​ഴ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​ഫ് കെ​യ​ർ എ​മ​ർ​ജ​ൻ​സി സ​ർ​വീ​സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ അ​റി​യി​ക്കു​ക​യും ഉ​ട​ൻ ആം​ബു​ല​ൻ​സ് എ​ത്തു​ക​യും ചെ​യ്തു.
ആ​ശു​പ​ത്രി​യി​ൽ പോ​കും വ​ഴി​യാ​ണ് യു​വ​തി പ്ര​സ​വി​ച്ച​ത്. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ സൈ​ഫു​ദ്ദീ​ൻ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. ഭാ​വി​യി​ൽ കു​ഞ്ഞി​ന് ആം​ബു​ല​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നു ആം​ബു​ല​ൻ​സ് ഉ​ട​മ അ​റി​യി​ച്ചു.