കോ​വി​ഡ് വീ​ട്ടി​ൽ പൂ​ട്ടി​യ​പ്പോ​ൾ ഇം​ഗ്ലീ​ഷ് ക​വി​തയുമാ​യി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി
Friday, September 17, 2021 10:27 PM IST
മാ​ന്നാ​ർ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​യ്ക്ക​പ്പെ​ട്ട​പ്പോ​ൾ വീ​ടു​ക​ളി​ലി​രു​ന്ന് വീ​ർ​പ്പു​മു​ട്ടു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​വു​ക​യാ​ണ് ആർ. ദേ​വേ​ന്ദു.​ എ​ണ്ണ​യ്ക്കാ​ട് ആ​ശാ​ന്‍റ​യ്യ​ത്ത് വീ​ട്ടി​ൽ ബി.​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ൾ അ​ധ്യാ​പി​ക രാ​ധി​ക സ​ന്തോ​ഷി​ന്‍റെ​യും മ​ക​ൾ ദേ​വേ​ന്ദു കോ​വി​ഡ് കാ​ല​ത്ത് ത​ന്‍റെ അ​ന​ന്യ​മാ​യ ഭാ​വ​നാശേ​ഷി​യി​ൽ വി​രി​ഞ്ഞ ആം​ഗ​ലേ​യ ഭാ​ഷ​യി​ലു​ള്ള ക​വി​താശ​ക​ല​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് "ലോ​ക്ക് ഡൗ​ൺ സീ​രി​സ്' എ​ന്ന പേ​രി​ൽ പു​സ്ത​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ഗേ​ൾ​സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയാണ്. ആ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന തി​ക​ച്ചും ല​ളി​ത​മാ​യ ഭാ​ഷ​യി​ലു​ള്ള വ്യത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​ത്ത് ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണി​ത്. ലോ​കം മു​ഴു​വ​ൻ കോ​വി​ഡ് ഭ​യാ​ശ​ങ്ക​യി​ൽ വി​റ​ങ്ങ​ലി​ച്ച് നി​ൽ​ക്ക​വേ ചു​റ്റു​മു​ള്ള കാ​ഴ്ച​ക​ളി​ലാ​കെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും തി​രി​നാ​ള​ങ്ങ​ൾ പ​ക​രാ​നു​ള്ള ശ്ര​മ​മാ​ണ് ദേ​വേ​ന്ദു​വി​ന്‍റെ ക​വി​താ സ​മാ​ഹാ​രം. ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് നാ​യ​ർ സ​മാ​ജം സ്കൂ​ളി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ക​വി​താ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്യും. അ​ധ്യാ​പ​ക​രാ​യ മാ​താ​പി​താ​ക്ക​ളും ക​ഴി​ഞ്ഞത​വ​ണ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും വാ​ങ്ങി വി​ജ​യി​ച്ച മൂ​ത്ത സ​ഹോ​ദ​രി ദൃ​ശ്യ സ​ന്തോ​ഷും ദേ​വേ​ന്ദു​വി​നു പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.