എസി റോ​ഡി​ൽ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം ജ​ലവാ​ഹ​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തും വി​ധമെന്ന്
Friday, September 17, 2021 10:27 PM IST
ആ​ല​പ്പു​ഴ: എ​സി റോ​ഡി​ലെ ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം ജ​ല വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മാ​കും വി​ധ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് ഇ​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു.
ഏ​താ​ണ്ട് 50 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ണി​ക​ഴി​പ്പി​ച്ച എ​സി റോ​ഡി​ലെ പാ​ല​ങ്ങ​ൾ​ക്ക് അ​ടി​യി​ലൂ​ടെ ജ​ലവാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​താ​യി​രി​ക്കു​ന്നു. എ​ന്നാ​ൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ന്ന ഈ ​വേ​ള​യി​ൽ കൃ​ഷി, ടൂ​റി​സം ആ​വ​ശ്യ​ങ്ങ​ൾ​ക്കു ത​ട​സ​മാ​കാ​ത്ത വി​ധ​മാ​ണ് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്.
കു​ട്ട​നാ​ടി​നെ മ​ന​സി​ലാ​ക്കാ​തെ​യു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ല​തും ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​ട്ട​നാ​ട്ടി​ൽ വീ​ണ്ടും ഉ​ണ്ടാ​ക്കും.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം വ​ലി​യ കോ​ൺ​ക്രീ​റ്റ് കേ​ഡ​ർ പ​ക്കി, പൊ​ങ്ങ പാ​ല​ത്തി​ലും ഘ​ടി​പ്പി​ച്ചു ക​ഴി​ഞ്ഞാ​ൽ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള ജ​ല​ഗ​താ​ഗ​തം വ​രും​കാ​ല​ങ്ങ​ളി​ൽ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ം.
നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വേ​ള​യി​ൽ സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ മാ​ത്യു ചെ​റു​പ​റ​മ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.