ഐ​ക്യ​ദാ​ർ​ഢ്യ കൂ​ട്ടാ​യ്‌​മ
Friday, September 17, 2021 10:27 PM IST
ആ​ല​പ്പു​ഴ: ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യ കൂ​ട്ടാ​യ്‌​മ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ങ്ങ​ൾ​ക്ക് അ​ന്നം ന​ൽ​കു​ന്ന ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ളേ​ക്കാ​ൾ കോ​ർ​പ​റേ​റ്റു​ക​ളു​ടെ വി​നീ​ത ദാ​സ​രാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് താ​ത്പ​ര്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​എം.​ ഷി​റാ​സ്,ഡി.​പി.​ മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​ല്‍​ട്രോ​ണ്‍ ജേ​ർണ​ലി​സം കോ​ഴ്സ്

ആ​ല​പ്പു​ഴ: കെ​ല്‍​ട്രോ​ണ്‍ ന​ട​ത്തു​ന്ന ടെ​ലി​വി​ഷ​ന്‍ ജേ​ർണ​ലി​സം- ഓ​ണ്‍​ലൈ​ന്‍, ഹൈ​ബ്രി​ഡ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദം നേ​ടി​യ​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്രാ​യ​പ​രി​ധി 30 വ​യ​സ്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍. അ​പേ​ക്ഷാ ഫോ​മു​ക​ള്‍ ksg.keltro.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ 30ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍: 9544958182, 8137969292.