ച​രി​ത്ര ത​മ​സ്ക​ര​ണം ചെ​റു​ത്തു തോ​ൽ​പ്പി​ക്കും: കെ​പി​എ​സ്ടി​എ
Friday, September 17, 2021 10:28 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യസ​മ​ര ച​രി​ത്ര​ത്തെ​യും ഗാ​ന്ധി​ജി, നെഹ്റു ഉ​ൾ​പ്പ​ടെ​യു​ള്ള ച​രി​ത്ര​പു​രു​ഷ​ന്മാ​രെ​യും ത​മ​സ്ക​രി​ച്ച് ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​ത്തെ​യും ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യസ​മി​തി അം​ഗം എം. ​ലി​ജു ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​എ​സ്ടി​എ ആ​ല​പ്പു​ഴ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് എം. ​ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​ജെ. എ​ഡ്വേ​ർ​ഡ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​നോ​യി വ​ർ​ഗീ​സ്, ജോ​ൺ ബ്രി​ട്ടോ, പി.​യു. ഷ​റ​ഫു​ട്ടി, സു​ഹൈ​ൽ, ബി. ​യേ​ശു​ദാ​സ്, ജോ​ൺ​സ​ൺ ജോ​സ്, വി​നോ​ദ് രാ​ജ​ൻ, സി​ന്ധു ജോ​ഷി, സ​ജി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.