സ്ഥാ​പ​ക​ദി​നാഘോഷം
Saturday, September 18, 2021 11:17 PM IST
ഹ​രി​പ്പാ​ട്ഃ എ​ൻ​ടി​പി​സി കാ​യം​കു​ളം ഇ​രു​പ​ത്തി​യാ​റാ​മ​ത് സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു. ജീ​വ​ന​ക്കാ​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ, സി​ഐ​എ​സ്എ​ഫ് അ​സോ​സി​യേ​റ്റ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത അ​പ്രോ​ച്ച് ഗേ​റ്റ് മു​ത​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കെ​ട്ടി​ടം വ​രെ​യു​ള്ള പ്ര​ഭാ​ത ന​ട​ത്ത​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്.​കെ. റാം ​പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് എ​ൻ​ടി​പി​സി ഗാ​നം പാ​ടി. ലോ​ക പ​രി​സ്ഥി​തി​വാ​ര മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കും, പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ളും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. കേ​ക്ക് മു​റി​ക്കു​ക​യും ചെ​യ്തു.