ക​വ​ർ​ച്ചക്കേസി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Saturday, September 18, 2021 11:21 PM IST
ആ​ല​പ്പു​ഴ: ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം സ്കൂ​ട്ട​റി​ൽ ഇ​രുന്ന​യാ​ളെയും സു​ഹൃ​ത്തി​നെ യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച് സ്വ​ർ​ണ​വും പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന ര​ണ്ടു​പേ​രെ അ​റ​സ്റ്റ്ചെ​യ്തു.
ആ​ല​പ്പു​ഴ സ്റ്റേ​ഡി​യം വാ​ർ​ഡ് മ​ഠ​ത്തി​ൽപ​റ​ന്പ് സി​യ (36), അ​ൻ​വ​ർ(27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്
ആ​ല​പ്പു​ഴ സൗ​ത്ത് എ​സ്ഐ വി.​ഡി. റെ​ജി​രാ​ജ്, എ​സ്ഐ​മാ​രാ​യ ടി.​ഡി. നെ​വി​ൻ, പ്ര​വീ​ൺ കു​മാ​ർ, എ​എ​സ്ഐ മോ​ഹ​ൻ കു​മാ​ർ, സി​പി​ഒ​മാ​രാ​യ റോ​ബി​ൻ​സ​ൺ, പി.​ജെ. സ​നി​ൽ, അ​രു​ൺ​കു​മാ​ർ, ബി​നു​കു​മാ​ർ, ജോ​ജോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.