കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണമെന്ന്
Saturday, September 18, 2021 11:24 PM IST
എ​ട​ത്വ : പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​ട്ട​നാ​ട് നേ​രി​ടു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​വാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് ക​ഴി​യാ​തി​രി​ക്കു​ന്ന​ത് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ര്‍​ക്കു ജ​ന​ങ്ങ​ളോ​ട് എ​ന്തും ആ​വാം എ​ന്ന​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പ​മ​ഠം പ​റ​ഞ്ഞു.
പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ പ​മ്പിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ പ​മ്പ, മ​ണി​മ​ല ആ​റു​ക​ളി​ലെ വെ​ള്ളം ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കും, കു​ടി​ക്കു​വാ​നും എ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​ടി​യ​ന്ത​ര​മാ​യി കി​യോ​സ്‌​കു​ക​ളി​ലും, ടാ​ങ്ക​റു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണ​വും ന​ട​ത്തു​വാ​ന്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു