ത​ക​ഴി​യി​ല്‍ പൈ​പ്പ് പൊ​ട്ട​ല്‍ തു​ട​ര്‍​ക്ക​ഥ
Saturday, September 18, 2021 11:24 PM IST
എ​ട​ത്വ: ത​ക​ഴി പ​ഞ്ചാ​യ​ത്തി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി മാ​റു​ന്നു. ഇ​പ്പോ​ള്‍ ത​ക​ഴി​യി​ല്‍ പ​ട്ട​ത്താ​ന​ത്തു സ​മീ​പ​മാ​ണ് പൈ​പ്പ് പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. ത​ക​ഴി സ്മാ​ര​കം മു​ത​ല്‍ ക​രു​മാ​ടി ക​ള​ത്തി​പ്പാ​ലം വ​രെ എ​ട്ടു സ്ഥ​ല​ങ്ങ​ളി​ലാ​ണ് പൈ​പ്പു പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. ത​ക​ഴി പ​ഞ്ചാ​യ​ത്തി​ല്‍ 14-ാം ത​വ​ണ​യാ​ണ് ഇ​പ്പോ​ള്‍ പൈ​പ്പ് പൊ​ട്ടു​ന്ന​ത്. നി​ത്യേ​നെ പൈ​പ്പു​പൊ​ട്ട​ലി​ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തു​മൂ​ലം ത​ക​ഴി ജം​ഗ്ഷ​ന്‍ മു​ത​ല്‍ ക​രു​മാ​ടി വ​രെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് റോ​ഡ് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു രാ​ത്രികാ​ല​ങ്ങ​ളി​ല്‍ അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.
നി​ര​ന്ത​ര​മാ​യ പൈ​പ്പു​പൊ​ട്ട​ല്‍ മൂ​ലം ത​ക​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളം കി​ട്ടാ​തെ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. 40 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​രെ അ​ശാ​സ്ത്രീ​യ​മാ​യാ​ണ് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റി​യ ഒ​രു​പൊ​ട്ട​ല്‍ വ​ന്നാ​ല്‍ ത​ന്നെ മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ ചെ​ല​വു വ​രും . അ​ടി​യ​ന്ത​ര​മാ​യി മു​ഴു​വ​ന്‍ പൈ​പ്പു​ക​ളും മാ​റ്റി പു​തി​യ പൈ​പ്പു​ക​ള്‍ ഇ​ട്ടാ​ല്‍ മാ​ത്ര​മേ ഇ​തി​നൊ​രു പ​രി​ഹാ​രമാകും. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ തു​ക അ​നു​വ​ദി​ച്ചി​ട്ടും പു​തി​യ പൈ​പ്പ്ലൈ​ന്‍ സ്ഥാ​പി​ക്കാ​ന്‍ ടെ​ന്‍​ഡ​ർ പോ​ലും വി​ളി​ക്കാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. ത​ക​ഴി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ന്ന്, 13, 14, 15'വാ​ര്‍​ഡു​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വെ​ള്ളം ല​ഭി​ക്കാ​ത്ത​ത്. കു​ട്ട​നാ​ട് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മീ​റ്റിം​ഗ് ത​ക​ഴി പ​ഞ്ചാ​യ​ത്തി​ല്‍ വ​ച്ചു ന​ട​ത്തി​യി​രു​ന്നു എ​ന്നി​ട്ടും പൈ​പ്പ്പൊ​ട്ട​ലി​നു യാ​തൊ​രു വി​ധ മാ​റ്റ​വു​മി​ല്ല.