പൊ​തു​ഇ​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശു​ചി​മു​റി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ
Sunday, September 19, 2021 9:56 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ ശു​ചി​മു​റി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ. ആ​ല​പ്പു​ഴ​യി​ലെ വി.​കെ. സോ​മ​ൻ സ്മാ​ര​ക പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​മി​ക്കു​ന്ന ടേ​ക്ക് എ ​ബ്രേ​ക്ക് ടോ​യി​ല​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
റോ​ഡ് മാ​ർ​ഗം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ​യും യാ​ത്ര ചെ​യ്യു​ന്ന​വ​ർ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വൃ​ത്തി​യു​ള്ള​ ശു​ചി​മു​റി​ക​ളു​ടെ അ​പ​ര്യാ​പ്ത​ത. സം​സ്ഥാ​ന​ത്തു​ട​നീ​ളം നൂ​റു​ക​ണ​ക്കി​നു സ്ത്രീ​സൗ​ഹൃ​ദ - ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സൗ​ഹൃ​ദ ശു​ചി​മു​റി​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.
ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ സൗ​മ്യാ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബീ​നാ ര​മേ​ശ്, എ ​ഷാ​ന​വാ​സ്, കെ. ​ബാ​ബു, ആ​ർ. വി​നീ​ത, ബി​ന്ദു തോ​മ​സ്, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ, മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.