പൊ​ഴി​യി​ല്‍ മു​ങ്ങി മ​രി​ച്ച സ​ഹോ​ദ​ര​ങ്ങ​ളു​ടെ സം​സ്‌​കാ​രം നാ​ളെ
Sunday, September 19, 2021 10:01 PM IST
ആ​ല​പ്പു​ഴ: ഓ​മ​ന​പ്പു​ഴ ക​ട​ല്‍​ത്തീ​ര​ത്തg ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ പൊ​ഴി​യി​ല്‍ മു​ങ്ങി മ​രി​ച്ച മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ര്‍​ഡി​ല്‍ നാ​ലു​തൈ​ക്ക​ല്‍ നെ​പ്പോ​ളി​യ​ന്റെ മ​ക്ക​ളാ​യ അ​ഭി​ജി​ത്ത്(10) അ​ന​ഘ(9) എ​ന്നി​വ​രു​ടെ സം​സ്‌​കാ​രം നാ​ളെ ന​ട​ക്കും. വി​ദേ​ശ​ത്തു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​വ് ഷൈ​മോ​ള്‍ നാ​ളെ പു​ല​ര്‍​ച്ച​യോ​ടെ നാ​ട്ടി​ലെ​ത്തും.
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ളെ രാ​വി​ലെ എ​ട്ടി​നു ഇ​രു​വ​രും പ​ഠി​ക്കു​ന്ന പൂ​ങ്കാ​വ് എ​സ്എ​സി​എം​വി യു​പി സ്‌​ക്കൂ​ളി​ല്‍ പൊ​ത​പ​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ര്‍​ന്ന് വീ​ട്ടി​ലേ​യ്ക്കു കൊ​ണ്ടു​പോ​കും. 11. 30ന് ​ഓ​മ​ന​പ്പു​ഴ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ള്ളി​യി​ല്‍ സം​സ്‌​കാ​രം ന​ട​ക്കും. ക​ഴി​ഞ്ഞ 17ന് ​വൈ​കു​ന്നേ​ര​മാ​ണ് കൂ​ട്ടു​കാ​രു​മാ​യി ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ഓ​മ​ന​പ്പു​ഴ ക​ട​ല്‍​ത്തീ​ര​ത്തെ പൊ​ഴി​യി​ല്‍ അ​ഭി​ജി​ത്തും സ​ഹോ​ദ​രി അ​ന​ഘ​യും മു​ങ്ങി​മ​രി​ച്ച​ത്.