ലി​ജു ഉ​മ്മ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും
Sunday, September 19, 2021 10:01 PM IST
മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര ക​ഞ്ചാ​വ് കേ​സി​ലെ മു​ഖ്യ പ്ര​തി മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് എ​ബ​നേ​സ​ര്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ലി​ജു ഉ​മ്മ​ന്‍റെ (40) ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. ഇ​ക്ക​ഴി​ഞ്ഞ 13ന് ​കൊ​ച്ചി​യി​ലെ ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി, ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ളെ, വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.
ഇ​യാ​ളെ തെ​ളി​വ​ടു​പ്പി​നാ​യി ക​മ്പ​ത്ത് എ​ത്തി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​മി​ച്ച് കൈ​വ​ശം വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സി​ല്‍, ലി​ജു ഉ​മ്മ​നെ ഞാ​യ​റാ​ഴ്ച വ​ര്‍​ക്ക​ല​യി​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ചു. കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്താ​ണ് ത​നി​ക്ക് വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​തെ​ന്ന് ലി​ജു ഉ​മ്മ​ന്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.
വ​ര്‍​ക്ക​ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ചാ​ണ് ത​നി​ക്ക് ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​മാ​റി​യ​തെ​ന്നും ലി​ജു ഉ​മ്മ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​യാ​ള്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. ലി​ജു ഉ​മ്മ​നെ ഇ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.