ഭാ​ര​തീ​യ പ്ര​കൃ​തി​കൃ​ഷി; ഭ​ര​ണി​ക്കാ​വി​ല്‍ വി​ള​വെ​ടു​പ്പി​നു തു​ട​ക്കം
Monday, September 20, 2021 11:40 PM IST
മാ​വേ​ലി​ക്ക​ര: സു​ഭി​ക്ഷം സു​ര​ക്ഷി​തം- ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി പ​ദ്ധ​തി​യു​ടെ ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ വി​ള​വെ​ടു​പ്പ് യു. ​പ്ര​തി​ഭ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഹൈ​പ​വ​ര്‍ ക​മ്മി​റ്റി അം​ഗ​മാ​യ ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വി​ന്‍റെ വീ​ട്ടി​ലെ പ്ര​ദ​ര്‍​ശ​ന തോ​ട്ട​ത്തി​ലാ​യി​രു​ന്നു ആ​ദ്യ വി​ള​വെ​ടു​പ്പ്. ജൈ​വ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രുക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ 100 ഹെ​ക്ട​റി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദീ​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​ജ​നി, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ ശ്യാ​മ​ള ദേ​വി, സു​രേ​ഷ് തോ​മ​സ് നൈ​നാ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പി. ​മാ​ത്യു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി. ​ചെ​ല്ല​മ്മ, ചാ​രു​മൂ​ട് കൃ​ഷി അ​സി​. ഡ​യ​റ​ക്ട​ര്‍ പി. ​ര​ജ​നി, ഭ​ര​ണി​ക്കാ​വ് കൃ​ഷി ഓ​ഫീ​സ​ര്‍ പൂ​ജ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.