ദേ​വി​കു​ള​ങ്ങ​ര​യി​ലെ തൊ​ഴി​ലു​റ​പ്പ് കൂ​ട്ടാ​യ്മ​യി​ല്‍ ഇ​ട​വി​ള​യു​ടെ സ​മൃ​ദ്ധി
Thursday, September 23, 2021 9:53 PM IST
ഹ​രി​പ്പാ​ട്: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ദേ​വി​കു​ള​ങ്ങ​ര​യി​ല്‍ മൂ​ന്നേ​ക്ക​റി​ല്‍ ഇ​ട​വി​ള​ക​ളു​ടെ സ​മൃ​ദ്ധി. മൂ​ന്നേ​ക്ക​റിൽ ന​ട്ട ഇ​ഞ്ചി, മ​ഞ്ഞ​ള്‍, മ​ര​ച്ചീ​നി, ചേ​ന തു​ട​ങ്ങി​യ​വ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ​വ​ന​നാ​ഥ​ന്‍ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്നാ​ണ് ഇ​വി​ടെ കൃ​ഷി​യി​റ​ക്കി​യ​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 75 തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍ മൂ​ന്നു തൊ​ഴി​ല്‍ദി​വ​സം ചെ​ല​വി​ട്ടാ​ണ് കൃ​ഷി​ക്കാ​യി കാ​ടു​ വെ​ട്ടി​ത്തെ​ളി​ച്ച് നി​ല​മൊ​രു​ക്കി​യ​ത്. പ​ദ്ധ​തി​ക്കാ​യി തൊ​ഴി​ലു​റ​പ്പി​ല്‍നി​ന്ന് 74,000 രൂ​പ വ​ക​യി​രു​ത്തി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി​ന്ധു, ദേ​വി​കു​ള​ങ്ങ​ര കൃ​ഷി​ ഓ​ഫീ​സ​ര്‍ ര​ഞ്ജു, അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ ദീ​പ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.