ക​ംപ്യൂട്ട​ർ സം​വി​ധാ​നം ത​ക​രാ​റി​ലെ​ന്നു പ​രാ​തി
Thursday, September 23, 2021 9:53 PM IST
അ​മ്പ​ല​പ്പു​ഴ: വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ക​ംപ്യൂട്ട​ര്‍ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി​ട്ട് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് രേ​ഖ​ക​ള്‍ കി​ട്ടാ​തെ വ​ന്ന​തോ​ടെ ഉ​ണ്ടാ​കു​ന്ന വാ​ക്കേ​റ്റ​വും ഭീ​ഷ​ണി​യും മ​ടു​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ അ​വ​ധി​യി​ലും പോ​യി. ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷി​ച്ചാ​ലും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ അ​വ​ധി​യി​ല്‍ ആ​യ​തി​നാ​ല്‍ സാ​ക്ഷ്യ​പ്പെ​ടു​ത്താ​നാ​കു​ന്നി​ല്ല. പു​ന്ന​പ്ര, ക​രു​മാ​ടി, അ​മ്പ​ല​പ്പു​ഴ തെ​ക്ക് വി​ല്ലേ​ജ് പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് വി​ല്ലേ​ജ് രൂ​പീ​ക​രി​ച്ച​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ര​ജി​സ്റ്റ​റു​ക​ള്‍ പ​ല​തും കൈ​മാ​റാ​തെ വ​ന്ന​തും ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ട്ട​ധ​ർ​ണ ന​ട​ത്തി

ഹ​രി​പ്പാ​ട്: കു​ട്ട​നാ​ടി​നെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽനി​ന്നും ര​ക്ഷി​ക്കു​ന്ന​തി​നു പ​മ്പ അ​ച്ച​ൻ​കോ​വി​ൽ ആ​റു​ക​ൾ സം​ഗ​മി​ക്കു​ന്ന വീ​യ​പു​രം തു​ര​ത്തേ​ൽ​പാ​ലം മു​ത​ൽ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേയി​ലേ​ക്കുള്ള ലീ​ഡി​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും കു​ട്ട​നാ​ട്ടി​ലെ ഇ​ട​ത്തോ​ടു​ക​ളു​ടെ​യും വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റേ​യും സം​ഭ​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ വീ​യ​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ പ​ടി​ക്ക​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ സ​ജി ജോ​സ​ഫ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ബി. ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.