അ​സ്ഥി​കൂ​ടം വൈ​ദ്യ​പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പ​രി​ശോ​ധ​നാഫ​ലം
Thursday, September 23, 2021 9:58 PM IST
ആ​ല​പ്പു​ഴ: വീ​ടി​നു സ​മീ​പ​ത്തെ വി​റ​കു​പു​ര പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​യി​ൽ വൈ​ദ്യ​പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി സൗ​ത്ത് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​ഞ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥിക​ൾ പ​ഠ​ന​ത്തി​നാ​യി മൃ​ത​ദേ​ഹ​ങ്ങ​ളി​ൽനി​ന്നും ശേ​ഖ​രി​ച്ച അ​സ്ഥി​ക​ളാ​ണ് ഇ​തെ​ന്നാ​ണ് നി​ഗ​മ​നം. കാ​ല​പ്പ​ഴ​ക്കം നി​ർ​ണ​യി​ക്കാ​ൻ വീ​ണ്ടും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
ഇ​തി​ന്‍റെ ഫ​ലം പ​ത്തുദി​വ​സ​ത്തി​ന​കം ല​ഭി​ക്കും. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റ് വാ​ട​ക​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രു​ന്നു. വൈ​ദ്യ​പ​ഠ​ന​ത്തി​നു ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു ശാ​സ​ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ലം. ആ​ല​പ്പു​ഴ ക​ല്ലു​പാ​ല​ത്തി​നു തെ​ക്ക് വ്യാ​പാ​രി​യാ​യ ക​ണ്ണ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽനി​ന്നാ​ണ് അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ത​ല​യോ​ട്ടി​ക​ളു​ടെ​യും കൈ​ക​ളു​ടെ​യും വാ​രി​യെ​ല്ലി​ന്‍റെ​യും ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.