ആ​റ്റി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, September 24, 2021 10:16 PM IST
മാ​ന്നാ​ർ: പ​ന്നാ​യി​ക്ക​ട​വ് പാ​ല​ത്തി​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച ശേ​ഷം പ​മ്പ​യാ​റ്റി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ ദേ​വൂ​ട്ടി വീ​ട്ടി​ൽ അ​ന്പി​ളി കു​മാ​റി(45)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പാ​വു​ക്ക​ര കൂ​രി​യ​ത്ത് ക​ട​വി​നു സ​മീ​പം പ​മ്പ​യാ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റു മ​ണി​ക്കാ​ണ് മാ​ന്നാ​ർ-തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലു​ള്ള പ​ന്നാ​യി പാ​ല​ത്തി​ൽനി​ന്ന് അ​മ്പി​ളികു​മാ​ർ ആ​റ്റി​ലേ​ക്ക് ചാ​ടി​യ​ത്. മാ​ന്നാ​ർ പോ​ലീ​സ്, തി​രു​വ​ല്ല ഫ​യ​ർ ഫോ​ഴ്‌​സ്, ചെ​ങ്ങ​ന്നൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ൾ, പ​ത്ത​നം​തി​ട്ട സ്‌​കൂ​ബ ടീം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇന്നലെ വീ​ണ്ടും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​ന്നാ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കാ​യം​കു​ളം ചൂ​ള​ത്തെ​രു​വ് സ്വ​ദേ​ശി​യാ​യ അ​മ്പി​ളി കു​മാ​ർ മാ​ന്നാ​റി​ൽനി​ന്ന് വി​വാ​ഹം ക​ഴി​ച്ച് ഇ​വി​ടെ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: അ​നി​ത​കു​മാ​രി. മ​ക്ക​ൾ: ഐ​ഷാ​നി, ആ​ഗ്നേ​യ.