മ​ല​ബാ​ർ ക​ലാ​പ​ത്തെ​പ്പ​റ്റി സെ​മി​നാ​റു​ക​ൾ
Saturday, September 25, 2021 10:52 PM IST
ആ​ല​പ്പു​ഴ: ഡി​വൈ​എ​ഫ്ഐ ജി​ല്ല​യി​ൽ സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി. മ​ല​ബാ​ർ ക​ലാ​പ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലാ​കെ 100 സെ​മി​നാ​റു​ക​ൾ ന​ട​ത്തു​ന്ന​തി​ൽ ജി​ല്ല​യി​ൽ 7 സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ചേ​ർ​ത്ത​ല, ക​ഞ്ഞി​ക്കു​ഴി, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ക​ള​ർ​കോ​ട് അ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ശാ​മു​വേ​ൽ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ർ.​രാ​ഹു​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ.​എ​ൻ. രേ​ണു​ക വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. എ.​എം. ആ​രി​ഫ് എം​പി, എം​എ​ൽ​എ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.