ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല
Saturday, September 25, 2021 10:55 PM IST
അ​മ്പ​ല​പ്പു​ഴ: ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റു​ന്നു. 2015 കാ​ല​യ​ള​വി​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ളാ​ണ് ക​ണ്ണ​ട​ച്ച​ത്. എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്ന് 24,74,499 രൂ​പ ചെ​ല​വി​ലാ​ണ് വ​ള​ഞ്ഞവ​ഴി, മെ​ഡി​ക്ക​ൽ കോ​ള​ജ് ജം​ഗ്ഷ​ൻ, പു​റ​ക്കാ​ട് തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ജി. ​സു​ധാ​ക​ര​ൻ മു​ൻ കൈ​യെ​ടു​ത്ത് ഇ​ത് സ്ഥാ​പി​ച്ച​ത്. ഒ​രുവ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മ​ണ്ഡ​ല​ത്തി​ലെ ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ളെ​ല്ലാം തെ​ളി​യാ​തെ കി​ട​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പ​ല​പ്പോ​ഴും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച വി​ള​ക്കു​ക​ൾ മി​ഴി​യ​ട​ഞ്ഞി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ തി​രി​ഞ്ഞു നോ​ക്കാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.