യൂ​ണി​വേ​ഴ്‌​സി​റ്റി വാ​ട്ട​ര്‍ പോ​ളോ​യി​ൽ ര​ണ്ടാം സ്ഥാ​ന​വു​മാ​യി സെ​ന്‍റ് അ​ലോ​ഷ്യ​സ്
Saturday, September 25, 2021 10:55 PM IST
എ​ട​ത്വ: എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി വാ​ട്ട​ര്‍ പോ​ളോ മ​ത്സ​ര​ത്തി​ല്‍ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ടീം ​ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ബി ഫ്രാ​ന്‍​സി​സ്, ആ​കാ​ശ് അ​ശോ​ക്, ആ​ഷി​ന്‍ ജോ​സ​ഫ്, ഹ​രി​കൃ​ഷ്ണ​ന്‍, ബ്ലെ​സ​ന്‍ ബേ​ബി എ​ന്നി​വ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി മ​ത്സ​ര​ത്തി​ല്‍ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എം.​ജി. യൂ​ണി​വേ​ഴ്‌​സി​റ്റി വാ​ട്ട​ര്‍ പോ​ളോ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പ​ട്ടു. വാ​ട്ട​ര്‍ പോ​ളോ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​നം കൂ​ടാ​തെ 4 x 100 മീ​റ്റ​ര്‍ ഫ്രീ ​സ്‌​റ്റൈ​ൽ, 4 x 100 മീ​റ്റ​ര്‍ വ്യ​ക്തി​ഗ​ത മി​ഡ്‌​ലി റി​ലെ, 4 x 200 മീ​റ്റ​ര്‍ ഫ്രീ ​സ്‌​റ്റൈ​ല്‍ റി​ലെ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും കോ​ള​ജ് ടീം ​മൂ​ന്നാം സ​മ്മാ​നാ​ര്‍​ഹ​രാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ടീ​മി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ചൂ​ര​വ​ടി, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​ച്ച​ന്‍ ജോ​സ​ഫ്, ബ​ര്‍​സാ​ര്‍ ഫാ. ​ജോ​മ്‌​സി പൂ​വ​ത്തോ​ലി​ല്‍, ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി​ജു ലൂ​ക്കോ​സ്, കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റും അ​ലോ​ഷ്യ​ന്‍ ഫാ​മി​ലി​യും ചേ​ര്‍​ന്ന് അ​നു​മോ​ദി​ച്ചു.