ആ​ശു​പ​ത്രി കെ​ട്ടി​ടം ഇ​തു​വ​രെ തു​റ​ന്നു​ ന​ല്കി​യി​ല്ല
Monday, September 27, 2021 10:16 PM IST
അ​മ്പ​ല​പ്പു​ഴ: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​ശു​പ​ത്രി​ക്കെ​ട്ടി​ടം തു​റ​ന്നു ന​ൽ​കി​യി​ല്ല. ക​രു​മാ​ടി ഗ​വ. ആ​യു​ർ​വേ​ദാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. 25 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ ചെ​ല​വ​ഴി​ച്ച് ക​രു​മാ​ടി​യി​ൽ ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി​ക്കു വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് ഉ​ദ്ഘാ​ഘാ​ട​ന​ത്തി​നു ശേ​ഷ​വും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​ത്. കേ​ര​ള വി​ക​സ​ന പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി 2006 ഡി​സം​ബ​ർ 20നാ​ണ് കേ​ര​ള​പ്പി​റ​വി സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു അ​ന്നു മ​ന്ത്രി​യാ​യി​രു​ന്ന ജി. ​സു​ധാ​ക​ര​ൻ ത​റ​ക്ക​ല്ലി​ട്ട​ത്.

പി​ന്നീ​ട് മ​റ്റു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് വ​യ​ലാ​ർ​ര​വി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി 25 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 2015 മേ​യ് 25ന് ​വ​യ​ലാ​ർ ര​വി എം​പി നി​ർ​വ​ഹി​ച്ചു. 2017 ഡി​സം​ബ​ർ 24ന് ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ച്ചു. പി​ന്നീ​ട് 6,95,000 രൂ​പ കു​ടി അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചു ഈ ​തു​ക കൊ​ണ്ടു​ള്ള നി​ർ​മാ​ണം 2018 ജൂ​ൺ 28 ന് ​ആ​രം​ഭി​ച്ച് 2018 ഡി​സം​ബ​ർ 20ന് ​പൂ​ർ​ത്തി​യാ​യി. പി​ന്നീ​ട് ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

ര​ണ്ടു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​പ്പോ​ഴി​ത് മ​ദ്യ​പ​ന്മാ​രു​ടെ​യും ക​ഞ്ചാ​വും ലോ​ബി​യു​ടെ​യും വി​ഹാ​ര കേ​ന്ദ്ര​മാ​യി മാ​റി. ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഗ്രാ​മ​പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഈ ​സ​ർ​ക്കാ​ർ സ്ഥാ​പ​നം വെ​റു​തെ കി​ട​ന്നു ന​ശി​ക്കു​ക​യു​മാ​ണ്. കി​ട​ത്തി​ച്ചി​കി​ത്സ ന​ട​ത്ത​ണ​മെ​ങ്കി​ൽ സ്റ്റാ​ഫ് ന​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നു മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​വും ഉ​ണ്ടാ​വ​ണം