പെ​രു​മ​ഴ: ആ​ശ​ങ്ക​യോ​ടെ ക​ര്‍​ഷ​ക​ര്‍
Monday, September 27, 2021 10:19 PM IST
എ​ട​ത്വ: ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്തി​ല്‍ പെ​രു​മ​ഴ. പു​ഞ്ചകൃഷി​ക്കു പ​മ്പിം​ഗ് ക​ഴി​ഞ്ഞ പാ​ട​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ല്‍. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യോ​ടെ​യാ​ണ് തീ​വ്ര​മ​ഴ ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​ഴയ്​ക്കൊ​പ്പം ചു​ഴ​ലി​ക്കാ​റ്റും വീ​ശി​യ​ടി​ച്ചു. പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ര​ച്ചി​ല്ല​ക​ള്‍ ഒ​ടി​ഞ്ഞു വീ​ണു.
വൈ​ദ്യു​തി ബ​ന്ധ​വും വിഛേ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു. പ​മ്പാ​ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ലാ​യി. പു​ഞ്ച​കൃ​ഷി വി​ത​യി​റ​ക്കി​നു വെ​ള്ളം വ​റ്റി​ച്ചി​രു​ന്ന പാ​ട​ങ്ങ​ള്‍ പെ​രു​മ​ഴ​യി​ല്‍ വീ​ണ്ടും മു​ങ്ങി. മൂ​ഴി​യാ​ര്‍ ഡാം ​തു​റ​ക്കാ​നു​ള്ള നി​ര​ദേ​ശം വ​ന്ന​തോ​ടെ ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ലാ​ന്ന്. ഒ​ക്ടോ​ബ​ര്‍ ആ​ദ്യ​വാ​രം വി​തയി​റ​ക്കി​നു ക​ര്‍​ഷ​ക​ര്‍ സ​ജ്ജ​മാ​ക്കാ​നി​രു​ന്ന​താ​ണ്. മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ വി​ത​ വീ​ണ്ടും താ​മ​സി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.