പേ​വി​ഷ ദി​നാ​ച​ര​ണ പ​രി​പാ​ടി ഇ​ന്ന്
Monday, September 27, 2021 10:19 PM IST
ആ​ല​പ്പു​ഴ: ലോ​ക​പേ​വി​ഷ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ (ഐ​എം​എ)​ നേ​തൃ​ത്വ​ത്തി​ൽ പേ​വി​ഷ ദി​നാ​ച​ര​ണ പ​രി​പാ​ടി ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ല​പ്പു​ഴ ഐ​എം​എ ഹാ​ളി​ൽ ന​ട​ക്കും. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. ശ​ശി​ക​ല നി​ർ​വ​ഹി​ക്കും. ഐ​എം​എ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​പി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പേ​വി​ഷ​ബാ​ധ രോ​ഗം ചി​കി​ത്സ​യും എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ല​പ്പു​ഴ ഗ​വ. റ്റി.​ഡി. മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ബി. പ​ദ്മ​കു​മാ​ർ, റാ​ബീ​സ് വാ​ക്സി​നും പ്ര​തി​രോ​ധ​വും എ​ന്ന​ വി​ഷ​യ​ത്തി​ൽ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ അ​സോ. പ്ര​ഫ​സ​ർ എം. ​കാ​ർ​ത്തി​ക, റാ​ബീ​സ് നി​യ​ന്ത്ര​ണം വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.

കോ​വി​ഡ് ടെ​സ്റ്റ്

എ​ട​ത്വ: കൊ​ടു​പ്പു​ന്ന​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ര്‍​ഡി​ലെ എ​ല്ലാ​വ​ര്‍​ക്കും നാ​ളെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്നു. എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ല്‍ രാ​വി​ലെ ഒ​ന്പ​തു​മു​ത​ല്‍ 1.30 വ​രെ ന​ട​ക്കു​ന്ന സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക്‍ കൊ​ടു​പ്പു​ന്ന​യി​ല്‍ വ​സി​ക്കു​ന്ന എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധ​മാ​യും വി​ധ​യ​രാ​ക​ണ​ം.