ജി​ല്ല​യി​ല്‍ 766 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Monday, September 27, 2021 10:20 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 766 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 753 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 13 പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 15.08 ശ​ത​മാ​ന​മാ​ണ്. 1285 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 8621 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 21 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്തു.
ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് ഏ​ഴു​പേ​ർ​ക്കെ​തി​രേ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 597 പേ​ർ​ക്കെ​തി​രേ​യും സാ​മു​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 298 പേ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 2837 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചു.