സ്ലാ​ബി​നി​ട​യി​ൽ കാ​ൽ കു​ടു​ങ്ങി വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്
Wednesday, October 13, 2021 10:18 PM IST
മാ​വേ​ലി​ക്ക​ര: ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ സ്ലാ​ബി​ന്‍റെ വി​ട​വു​ക​ൾ​ക്കി​ട​യി​ൽ വീ​ണു വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേ​റ്റു. ന​ഗ​ര​സ​ഭ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ‍​ഡി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി ക​ണ്ടി​യൂ​ർ പ​ത്താ​യ​ത്തി​ങ്ക​ൽ ഗി​രീ​ഷ് ഭ​വ​നം പ്ര​സ​ന്ന​യു​ടെ (55) വ​ല​തു​കാ​ൽ ആ​ണു സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ കുടുങ്ങിയ​ത്. കാ​ൽ തി​രി​ച്ചെ​ടു​ക്കാ​നാ​കാ​തെ ത​റ​യി​ലി​രു​ന്ന പ്ര​സ​ന്ന​യു‌​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​രാ​ണു ഏ​റെ നേ​രം പ​ണി​പ്പെ​ട്ടു പ്ര​സ​ന്ന​യെ ര​ക്ഷി​ച്ച​ത്.
മാ​ജി​ക് സു​നി​ൽ, ബേ​ബി, ദി​വാ​ക​ര​ൻ, വി​ജ​യ​ൻ, ഹ​രി, മ​ധു, വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നു ക​മ്പി​പ്പാ​ര എ​ടു​ത്തു പ്ര​സ​ന്ന​യു​ടെ കാ​ൽ കു​ടു​ങ്ങി​യ​തി​ന്‍റെ സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു സ്ലാ​ബ് ആ​ദ്യം ഇ​ള​ക്കി. തു​ട​ർ​ന്നു കാ​ൽ​കു​ടു​ങ്ങി​യ സ്ലാ​ബ് വ​ലി​ച്ചു നീ​ക്കി​യാ​ണു ര​ക്ഷി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞു ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ ആ​ർ. ജ​യ​ദേ​വ​ൻ, അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ജി. അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ സി. ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി. ഉ​ട​ൻ ത​ന്നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ആം​ബു​ല​ൻ​സി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പ്ര​സ​ന്ന​യ്ക്കു പ്ര​ഥ​മ​ശു​ശ്രൂ​ഷ ല​ഭ്യ​മാ​ക്കി.