വീ​ടി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി​ല്ല; ഭ​യാ​ശ​ങ്ക​യോ​ടെ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ
Wednesday, October 13, 2021 10:21 PM IST
തു​റ​വൂ​ർ: ഓ​രോ ശ​ക്ത​മാ​യ കാ​റ്റ് വീ​ശും​മ്പോ​ഴും ക​ന​ത്ത മ​ഴ പെ​യ്യു​മ്പോ​ഴും നെ​ഞ്ചി​ൽ ഭ​യ​ത്തി​ന്‍റെ നെ​രി​പ്പോ​ടു​മാ​യി ക​ഴി​യു​ക​യാ​ണ് പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്കി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​യി ജീ​വി​ക്കു​ന്ന 280 ഓ​ളം പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ. 2010 മു​ത​ൽ വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി വീ​ടു​ക​ൾ ല​ഭി​ച്ച കു​ടും​ബ​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ വീ​ടി​ന്‍റെ പ​ണി ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കാ​തെ വി​ഷ​മ​വൃ​ത്ത​ത്തി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ല കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ​ങ്ങ​ളാ​യ ഭ​വ​ന പ​ദ്ധ​തി​യി​ൽ വീ​ട് ല​ഭി​ച്ച​വ​രാ​ണ് ദു​രി​ത​ത്തി​ൽ പെ​ട്ടുപോ​യ​ത്.

850 സ്ക്വ​യ​ർ ഫീ​റ്റ് വ​രു​ന്ന വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ നി​ർ​ദി​ഷ്ട ചു​റ്റ​ള​വി​ൽ വീ​ട് നി​ർ​മി​ക്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് നാ​ലു​മു​ത​ൽ ആ​റു​ല​ക്ഷം രൂ​പ വേ​ണ്ടി വ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ വീ​ട്നി​ർ​മാ​ണ​ത്തി​ന് ആ​കെ 75000 രൂ​പ സ​ഹാ​യ​ധ​ന​മാ​യി ല​ഭി​ച്ച​വ​ർ ത​ങ്ങ​ളു​ടെ മു​ഴു​വ​ൻ സ​മ്പാ​ദ്യ​വും അ​ധ്വാ​ന​വും ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച ത​ര​ത്തി​ൽ അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട് നി​ർ​മി​ക്കാ​ൻ ഇ​നി​യും​ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​ല​വി​ൽ വീ​ട് ല​ഭി​ച്ച​തി​നാ​ൽ സ​മ്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​യാ​യ ലൈ​ഫി​ലും ഇ​വ​ർ​ക്ക് ഇ​ടം പി​ടി​ക്കാ​നാ​കി​ല്ല.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ ദ​യ​നീ​യ​സ്ഥി​തി മ​ന​സി​ലാ​ക്കി ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ന്നു മ​ന്ത്രി​യാ​യി​രു​ന്ന എ.​കെ. ബാ​ല​ൻ ഒ​ന്ന​ര​ല​ക്ഷം രൂ​പ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യ 280 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്കി​ന്‍റെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

കാ​ലാ​കാ​ല​ങ്ങ​ളാ​യി മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളും രാ​ഷ്ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു ക​ബ​ളി​പ്പി​ക്കു​ന്ന അ​വ​സ്ഥ തു​ട​രു​ന്ന​തു മാ​ത്ര​മാ​ണെ​ന്ന് ദ​ളി​ത് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും അ​ഗ്രി​മാ​ൻ സൊ​സൈ​റ്റി ചെ​യ​ർ​മാ​നു​മാ​യ രാ​ജേ​ഷ് ചാ​വ​ടി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ പ​തി​യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ത​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തെ​ന്നും രാ​ജേ​ഷ് ചാ​വ​ടി പ​റ​യു​ന്നു.