റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ടെ​ക്നീ​ഷന്‍
Wednesday, October 13, 2021 10:21 PM IST
ആ​ല​പ്പു​ഴ: നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​റ്റോ​റി​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ലിം​ബ് ഫി​റ്റിം​ഗ് സെ​ന്‍റ​റി​ല്‍ താ​ത്കാലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ടെ​ക്നീ​ഷനെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​ത: എ​സ്എ​സ്എ​ല്‍​സി​യും പോ​സ്ത​റ്റി​ക് ആ​ൻ​ഡ് ഓ​ര്‍​ത്തോ​ട്ടി​ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് അ​ല്ലെ​ങ്കി​ല്‍ പോ​സ്ത​റ്റി​ക് ആ​ൻ​ഡ് ഓ​ര്‍​ത്തോ​ട്ടി​ക് ബാ​ച്ചി​ല​ര്‍ ബി​രു​ദം/ഡി​പ്ലോ​മ കോ​ഴ്സ്, പ്ര​വൃ​ത്തി​പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്. പ്ര​തി​ദി​നം 700 രൂ​പ വേ​ത​നം ല​ഭി​ക്കും. 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നുവ​രെ അ​പേ​ക്ഷ ന​ല്‍​കാം. ഫോ​ണ്‍: 0479 2382331.

വ​ഴി യാ​ത്രാ​യോ​ഗ്യ​മാ​ക്കി

അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്‌ 16-ാം വാ​ർ​ഡി​ൽ ദേ​വ​സ്വംപ​റ​മ്പ് വ​ഴി​യും നാ​ഷ​ണ​ൽ ഹൈ​വേ​യ്ക്ക് സ​മീ​പം പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മു​ള്ള ന​ട​പ്പാ​ത​യും സഞ്ചാരയോഗ്യമാക്കി. കാ​ല​ങ്ങ​ളാ​യി വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും നി​റ​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. ഈ ​വ​ഴി​യാ​ണ് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ പ​ഞ്ചാ​യ​ത്ത് മെ​ംബർ ഡി. ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെസിബി ​ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ട്ട് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്.