യു​വാ​വ് പി​ടി​യി​ൽ
Friday, October 15, 2021 10:31 PM IST
ഹ​രി​പ്പാ​ട് : ചി​ങ്ങോ​ലി​യി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ചി​ങ്ങോ​ലി ത​യ്യി​ൽ വീ​ട്ടി​ൽ പ്ര​കാ​ശ(42)നെ ​ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് മൂ​ന്നു​മ​ണി​യോ​ടെ ചി​ങ്ങോ​ലി ക​ലാ​ല​യ​ത്തി​ൽ വ​സ​ന്ത​കു​മാ​രി, മ​ക​ൾ വി​നീ​ത എ​ന്നി​വ​രെ പ്ര​തി തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ​സ​ന്ത​കു​മാ​രി​യു​ടെ മ​ക​ൻ വൈ​ശാ​ഖു​മാ​യു​ള്ള മു​ൻ​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും സം​ഭ​വത്തി​ൽ പ്ര​തി​യു​ടെ കൈ​യിലെ തോ​ക്കി​നെ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ക​രീ​ല​ക്കുള​ങ്ങ​ര പോ​ലീ​സ് പ​റ​ഞ്ഞു. ക​രീ​ല​ക്കു​ള​ങ്ങ​ര സി​ഐ എം. ​സു​ധി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ഷെ​ഫീ​ഖ്, സ​ന്തോ​ഷ് കു​മാ​ർ, എഎ​സ്ഐ സു​രേ​ഷ്, ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷ​ഹാ​സ്, ശ​ര​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.