ബു​ക്ക് ഓ​ഫ് റിക്കാ​ര്‍​ഡ്സി​ൽ ഇ​ടം നേ​ടി ഒ​ന്ന​ര​വ​യ​സു​കാ​ര​ന്‍
Friday, October 15, 2021 10:31 PM IST
എ​ട​ത്വ: ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി ക​ളി​ച്ച് ന​ട​ക്കേ​ണ്ട പ്രാ​യ​ത്തി​ല്‍ ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റിക്കാ​ര്‍​ഡി​ലും ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റിക്കാ​ര്‍​ഡി​ലും ഇ​ടം നേ​ടി ഒ​ന്ന​ര​വ​യ​സു​കാ​ര​ന്‍ ധ്യാ​ന്‍ രാ​ഹു​ല്‍. സ്‌​ക്രൂ​ഡ്രൈ​വ​റും പ്ലെ​യ​റും ഡ്രി​ല്ലിം​ഗ്‌​മെ​ഷീ​നും ഉ​ള്‍​പ്പെടെ 16 വി​ധ​ത്തി​ലു​ള്ള ടൂ​ളു​ക​ളാ​ണ് വെ​റും ഒ​രു മി​നി​റ്റ് 36 സെ​ക്ക​ന്‍റി​ല്‍ തി​രി​ച്ച​റി​ഞ്ഞ് ധ്യാ​ന്‍ രാ​ഹു​ല്‍ ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റിക്കാ​ര്‍​ഡി​ല്‍ ഇ​ടം നേ​ടി​യ​ത്. കൂ​ടാ​തെ ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റിക്കാ​ര്‍​ഡ്‌​സി​ല്‍ ഗ്രാ​ന്‍ഡ് മാ​സ്റ്റ​ര്‍ ടൈ​റ്റി​ലും നേ​ടി. എ​ട​ത്വ നൂ​റ്റെ​ട്ടി​ല്‍ രാ​ഹു​ലി​ന്‍റെ​യും അ​നി​ഷ​യു​ടെ​യും മ​ക​നാ​യ ധ്യാ​ന്‍ ഒ​രു വ​യ​സും നാ​ല് മാ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ഈ റിക്കാ​ര്‍​ഡു​ക​ള്‍​ക്ക് അ​ര്‍​ഹ​നാ​യ​ത്. ടൂ​ള്‍​സ് കൂ​ടാ​തെ പ​ച്ച​ക്കറി​ക​ള്‍, മൃ​ഗ​ങ്ങ​ള്‍, പ​ക്ഷി​ക​ള്‍, പ​ഴ​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍, അ​ടു​ക്ക​ള​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ദി​വ​സ​വും ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ എ​ന്നി​വ ഇ​പ്പോ​ള്‍ ധ്യാ​നി​ന് അ​റി​യാ​മെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു.