ആ​ല​പ്പു​ഴ എം​എ​ൽ​എ​യു​ടെ ജ​ന​കീ​യം പ​ദ്ധ​തി: ഒ​ന്നാംഘ​ട്ടം പൂ​ർ​ത്തി​യാ​യി
Saturday, October 16, 2021 9:46 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ടു അ​വ​യ്ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ എം​എ​ൽ​എ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന ജ​ന​കീ​യം പ​രാ​തി പ​രി​ഹാ​ര പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. മാ​രാ​രി​ക്കു​ളം തെ​ക്ക്, മാ​രാ​രി​ക്കു​ളം വ​ട​ക്ക്, മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ 25 വാ​ർ​ഡു​ക​ളി​ലു​മാ​ണ് ജ​ന​കീ​യം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.
സെ​പ്റ്റം​ബ​ർ 29ന് ​മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​ണ് ആ​ദ്യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ജ​ന​കീ​യം ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ 25 വാ​ർ​ഡു​ക​ളി​ലെ ആ​ളു​ക​ൾ​ക്കാ​ണ് എം​എ​ൽ​എ​യെ നേ​രി​ൽ​ക​ണ്ട് ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും ബോ​ധി​പ്പി​ക്കു​വാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്ന​ത്.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ആ​ല​പ്പു​ഴ സി​ഡി​എ​സ് ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ സൗ​മ്യ​രാ​ജ്, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. മാ​സ​ത്തി​ൽ ഒ​രു ദി​വ​സം ഓ​രോ പ​ഞ്ചാ​യ​ത്തി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച് ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.