ബൈ​ക്കി​ലെ​ത്തി മാ​ല​പൊ​ട്ടി​ച്ച ര​ണ്ടു​യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Saturday, October 16, 2021 9:50 PM IST
മാ​ന്നാ​ർ: വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന ബൈ​ക്ക് നി​ർ​ത്തി യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്ന ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പെ​രി​ങ്ങാ​ല ദേ​ശ​ത്തി​ന​ക​ത്ത് പ​ന്ത​പ്ലാ​വി​ൽ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ അ​ൻ​ഷാ​ദ് (29), ഭ​ര​ണി​ക്കാ​വ് പ​ള​ളി​ക്ക​ൽ നാ​ടു വി​ലേ​മു​റി അ​ജേ​ഷ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​യ​പു​രം - മാ​ന്നാ​ർ റോ​ഡി​ൽ പാ​വു​ക്ക​ര ഭാ​ഗ​ത്ത് വീ​ടി​ന്‍റെ മു​മ്പി​ൽ നി​ന്ന യു​വ​തി​യോ​ടു മാ​ന്നാ​റി​ലേ​ക്കു പോ​കു​ന്ന വ​ഴി ബൈ​ക്കി​ൽ വ​ന്ന ഈ ​യു​വാ​ക്ക​ൾ ചോ​ദി​ച്ചു. യു​വ​തി വ​ഴി ചോ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ പി​ന്നി​ൽ ഇ​രു​ന്ന​യാ​ൾ മാ​ല പൊ​ട്ടി​ക്കു​ക​യും ബൈ​ക്കി​ൽ ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു.

ര​ണ്ട​ര​പ​വ​ൻ വ​രു​ന്ന മ​ല​യാ​ണ് പൊ​ട്ടി​ച്ച​തെ​ന്ന് കാ​ട്ടി യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. സി​ഐ സു​രേ​ഷ് കു​മാ​ർ, എ​സ് ഐ ​സു​നു മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു.