അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ ആ​കാ​ശ​പ്പാ​ത
Wednesday, October 20, 2021 10:19 PM IST
തു​റ​വൂ​ർ: അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​വാ​ൻ നാ​ലു​വ​രി ദേ​ശീ​യ പാ​ത​യി​ലെ മീ​ഡി​യ​നി​ലൂ​ടെ എ​ലി​വേ​റ്റ​ഡ് പാ​ത നി​ർ​മി​ക്കു​ന്നു. അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രേ​യാ​ണ് ആ​കാ​ശ​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണു പ​രി​ശോ​ധ​ന തു​ട​ങ്ങി. എ​ര​മ​ല്ലൂ​ർ, ച​ന്തി​രൂ​ർ, അ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്.
ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന അ​രൂ​ർ മു​ത​ൽ ചേ​ർ​ത്ത​ല വ​രെ ബ്ലാ​ക്ക് സ്പോ​ട്ടു​ക​ളാ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​നും​സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണ് അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ​യു​ള്ള 12 കി​ലോ​മീ​റ്റ​ർ ആ​കാ​ശ​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്. ഭോ​പ്പാ​ൽ ആ​സ്ഥാ​ന​മാ​യ ഹൈ​വേ എ​ൻ​ജി​നീ​യ​റിം​ഗ് ക​ൺ​സ്‌​ട്ര​ക്‌​ഷ​നാ​ണ് മ​ണ്ണു പ​രി​ശോ​ധ​ന​യു​ടെ ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ര​കി​ലോ​മീ​റ്റ​ർ ഇ​ട​വി​ട്ട് മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ക്കും.
നാ​ലു​വ​രി പാ​ത​യി​ലെ മീ​ഡി​യ​നി​ൽ പ്ര​ത്യേ​ക യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭൂ​മി തു​ര​ന്ന് ഓ​രോ മീ​റ്റ​റി​ലു​മു​ള്ള മ​ണ്ണ് സാ​ന്പി​ളാ​യി എ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക​യ​യ്ക്കും. പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച് ആ​റു​മാ​സ​ത്തി​ന​കം പാ​ത​യു​ടെ ഡി​സൈ​ൻ ത​യാ​റാ​ക്കി ആ​കാ​ശ​പ്പാ​ത നി​ർ​മാ​ണ​ത്തി​നു പ​ച്ച​ക്കൊ​ടി കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.