ത​ത്തം​പ​ള്ളി സി​വൈ​എം​എ സ്ഥാ​പി​ത​മാ​യി​ട്ട് 100 വ​ര്‍​ഷം, ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച
Wednesday, October 20, 2021 10:22 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന ക​ത്തോ​ലി​ക്കാ യു​വ​ജ​ന​പ്ര​സ്ഥാ​ന​മാ​യ ത​ത്തം​പ​ള്ളി കാ​ത്ത​ലി​ക് യം​ഗ് മെ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ (സി​വൈ​എം​എ) സ്ഥാ​പി​ത​മാ​യി​ട്ട് 22നു ​വെ​ള്ളി​യാ​ഴ്ച 100 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്നു. സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​വൈ​എം​എ ഹാ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​നു സ​ന്ധ്യാ പ്രാ​ര്‍​ഥ​ന​യും പ്ര​തി​ഷ്ഠാ ന​വീ​ക​ര​ണ​വും ന​ട​ത്തും. 6.30നു ​സ്ഥാ​പ​ക ദി​ന സ​മ്മേ​ള​നം എ​ഴു​ത്തു​കാ​ര​നും ചി​ത്ര​ക​ലാ​ധ്യാ​പ​ക​നു​മാ​യ ചി​ക്കൂ​സ് ഡ​യ​റ​ക്ട​ര്‍ കെ.​എ​സ്. ശി​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്പീ​ക്ക​ര്‍ മാ​ത്യു ജോ​സ​ഫ് ഇ​ത്തി​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഡ്വ. സി​റി​ല്‍ ജോ​സ​ഫ് കോ​യി​പ്പ​ള്ളി, സെ​ക്ര​ട്ട​റി ജി​ബു മാ​ത്യു വാ​ട​യി​ല്‍, ശ​താ​ബ്ദി ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബൈ​ജു ഏ​ബ്ര​ഹാം വ​ന്യം​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. അ​ന്നു വി. ​ജോ​സ​ഫ് ഗാ​നം ആ​ല​പി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റോം ​ജോ​ണ്‍ മ​ല​യി​ല്‍ കേ​ക്ക് മു​റി​ക്കും. 7.30-ന് ​സ്‌​നേ​ഹ​വി​രു​ന്ന്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ള്‍ തു​ട​രും.