വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ​രാ​തി
Wednesday, October 20, 2021 10:22 PM IST
മ​ങ്കൊ​മ്പ് : കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രേ പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി കോ​ൺ​ഗ്ര​സ്. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡം​ഗം ഡി. ​ലോ​ന​പ്പ​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം.
ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചെ​ന്നു കാ​ട്ടി നെ​ടു​മു​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​ർ​ട്ടി പ​ത്ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്നാ​ണ് ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്.
നേ​ര​ത്തെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന കൈ​ന​ക​രി പി​എ​ച്ച്‌​സി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റി​നു ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.