ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ ക്യാ​മ്പു​ക​ളി​ല്‍
Wednesday, October 20, 2021 10:24 PM IST
മാ​വേ​ലി​ക്ക​ര: അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി​യെ​ങ്കി​ലും വെ​ള​ള​പ്പൊ​ക്കം മൂ​ല​മു​ള​ള ദു​രി​ത​മൊ​ഴി​യു​ന്നി​ല്ല. ഇ​ന്ന​ലെ രാ​ത്രി വൈ​കി നാ​ലു​ക്യാ​മ്പു​ക​ള്‍ കൂ​ടി ആ​രം​ഭി​ച്ചു. ഇ​തോ​ടെ താ​ലൂ​ക്കി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം 26 ആ​യി. 741 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 2408 ആ​ളു​ക​ളാ​ണ് ക്യാ​മ്പു​ക​ളി​ലു​ള​ള​ത്. ഏ​ക​ദേ​ശം ഇ​തി​ന​ടു​ത്ത ആ​ളു​ക​ള്‍ വെ​ള​ള​പ്പൊ​ക്കം ബാ​ധി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ ബ​ന്ധു​വീ​ടു​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളെ​യും ആ​ശ്ര​യി​ച്ചി​ട്ടു​മു​ണ്ട്. ശു​ദ്ധ​ജ​ല​ത്തി​ന്‍റെ ദൗ​ര്‍​ല​ഭ്യ​മാ​ണ് നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​നം. മി​ക്ക​യി​ട​ത്തും പൊ​തു​ടാ​പ്പു​ക​ള്‍ പോ​ലും വെ​ള​ള​ത്തി​ന​ടി​യി​ലാ​ണ്.

അ​ച്ച​ന്‍​കോ​വി​ലാ​റി​ന്‍റെ തീ​ര​മേ​ഖ​ല​ക​ളാ​യ വെ​ട്ടി​യാ​ര്‍, കു​ന്നം, വ​ഴു​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബു​ധ​നാ​ഴ്ച വെ​ള​ള​മി​റ​ങ്ങി​ത്തു​ട​ങ്ങി.​എ​ന്നാ​ല്‍ താ​ലൂ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​ങ്ങ​ളാ​യ ചെ​ന്നി​ത്ത​ല, ക​ണ്ണ​മം​ഗ​ലം, ക​രി​പ്പു​ഴ, മ​റ്റം വ​ട​ക്ക്, ആ​ച്ചം​വാ​തു​ക്ക​ല്‍, കോ​ഴി​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ലാ​തെ വെ​ള​ള​പ്പൊ​ക്കം തു​ട​രു​ക​യാ​ണ്. ക​രി​പ്പു​ഴ വ​ട​ക്ക് മേ​ഖ​ല​യി​ലെ മി​ക്ക റോ​ഡു​ക​ളും വെ​ള​ള​ത്തി​ന​ടി​യി​ലാ​ണ്. വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ വ​ള​ളം മാ​ത്ര​മാ​ണ് ആ​ശ്ര​യം.

ഇ​തി​നി​ടെ, കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ ന​ഷ്ടം വി​ല​യി​രു​ത്താ​ന്‍ കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലാ​ണ് കാ​ര്‍​ഷി​ക​വി​ള​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​ച്ച​ത്. ചെ​ന്നി​ത്ത​ല​യി​ലും ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. വെ​ള്ള​മൊ​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ യ​ഥാ​ര്‍​ഥ ചി​ത്രം വ്യ​ക്ത​മാ​വൂ. ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി നേ​രി​ട്ടു​ള്ള അ​പേ​ക്ഷ​ക​ള്‍ കി​ട്ടി​ത്തു​ട​ങ്ങി​യ​താ​യി കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍ അ​റി​യി​ച്ചു.