വാഹനത്തിലേക്ക് മ​രം​ വീ​ണു
Friday, October 22, 2021 1:05 AM IST
ആ​ല​പ്പു​ഴ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വഹനത്തി​ലേ​ക്ക് റോ​ഡ് സൈ​ഡി​ലെ മ​രം​വീ​ണു. വാ​നി​ലു​ണ്ടാ​യി​രു​ന്നവർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യപാ​ത​യി​ൽ കൊ​ങ്ങി​ണി ചു​ടു​കാ​ട് ജം​ഗ്ഷ​നു വ​ട​ക്കു ഭാ​ഗ​ത്ത് ഇ​ന്നലെ രാ​വി​ലെ ഏഴിനാണ് മ​രം​വാ​നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ​ത്. മ​രം വീ​ഴു​ന്ന​തും വൈ​ദ്യു​തി ലൈ​നി​ൽനി​ന്നു സ്പാ​ർ​ക്കിം​ഗ് ഉ​ണ്ടാ​കു​ന്ന​തും ക​ണ്ട് അ​തു​വ​ഴി പോ​കു​ക​യാ​യി​രു​ന്ന പാ​ലി​യേ​റ്റീ​വ് ഷെ​ഫീ​ഖ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങാ​ൻ സ​ഹാ​യി​ച്ച​ശേ​ഷം ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റി​ൽ അ​റി​യ​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി.