യു​വാ​വി​ന്‍റെ മ​ര​ണം: അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്
Friday, October 22, 2021 1:08 AM IST
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് ചെ​ട്ടി വേ​ലി​യ​ക​ത്ത് ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ ഇ​മ്മാ​നു​വേ​ൽ എ​ന്ന ഷാ​ർ​ബി​ന്‍റെ (24)മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. ജ്യേ​ഷ്ഠ​ന്‍റെ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ഷാ​ർ​ബി​ൻ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടി​നു പു​ല​ർ​ച്ചേ നാ​ല​ര​യ്ക്കു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന​തി​നാ​യി ഷാ​ർ​ബി​ൻ ജ്യേ​ഷ്ഠ​ൻ ഷാ​രോ​ണി​നെ വി​ളി​ച്ചു. ഇ​യാ​ൾ കി​ട​ക്ക​യി​ൽ നി​ന്നും എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കി​ട​ക്ക​യു​ടെ അ​ടു​ത്തെ​ത്തി മി​ക്സി ഓ​ൺ ചെ​യ്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ജ്യേ​ഷ്ഠ​ൻ ഷാ​ർ​ബി​നെ അ​രി​വാ​ളു​മാ​യി ഓ​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഷാ​ർ​ബി​നു ത​ല​യ്ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്ന് തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്നും വീ​ണു പ​രി​ക്കേ​റ്റ​താ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും പ​റ​യു​ന്നു.
പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വീ​ട്ടി​ലേ​ക്കും വി​ട്ടു. വീ​ണ്ടും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ല​യി​ൽ ക്ഷ​തം ഏ​റ്റ​താ​യി കാ​ണു​ക​യും ത​ല​യ്ക്കു​ള്ളി​ൽ ര​ക്ത​സ്രാ​വം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും ക​ഴു​ത്തി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്ന മു​റി​വു​ക​ൾ ഡ്ര​സ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കേ ബു​ധ​നാ​ഴ്ച രാ​വി​ലെ‌​യാ​ണു മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വ് ആ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം പ​ള്ളി​ത്തോ​ട് പ​ള്ളി​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ദ​ഹി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളെ ഉ​ട​ൻ ചോ​ദ്യം​ചെ​യ്യു​മെ​ന്നും കു​റ്റ​ക്കാ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും കു​ത്തി​യ​തോ​ട് സി ​ഐ പ്ര​തീ​പ് പ​റ​ഞ്ഞു