വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം
Friday, October 22, 2021 1:08 AM IST
ചേ​ർ​ത്ത​ല : സ​മ​ര​ച​രി​ത്ര​ത്തി​ൽ ഉ​ജ്വ​ല അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്ത 75ാം മ​ത് വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി വാ​ർ​ഷി​ക വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ര​ക്ത​പ​താ​ക​യേ​റി. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വാ​രാ​ച​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ മ​ണ്ഡ​പ​ത്തി​ൽ ര​ക്ത​പ​താ​ക ഉ​യ​ർ​ത്തി.
വ​യ​ലാ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വ​ന്തം ജീ​വ​ൻ സ​മ​ർ​പ്പി​ച്ച് സാ​മൂ​ഹി​ക​മാ​റ്റ​ത്തി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ പൂ​ർ​ണ​മാ​യും ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഒ​ന്നാ​ണ് ധീ​ര ര​ക്ത​സാ​ക്ഷി​ക​ളെ ഓ​ർ​മ​ക​ളി​ലൂ​ടെ വീ​ണ്ടെ​ടു​ക്കു​ന്ന​തെ​ന്നു ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച മ​ന്ത്രി പി. ​രാ​ജീ​വും പ​റ​ഞ്ഞു. മന്ത്രി പി. പ്രസാദ്, എ.​എം ആ​രീ​ഫ് എം​പി, ദ​ലീ​മാ ജോ​ജോ എം​എ​ൽ​എ, സി.ബി. ചന്ദ്രബാബു, ടി.​ജെ. ആ​ഞ്ച​ലോ​സ്, കെ. ​പ്ര​സാ​ദ്, ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, കെ.​രാ​ജ​പ്പ​ൻ​നാ​യ​ർ , എം.​സി. സി​ദ്ധാ​ർ​ത്ഥ​ൻ, എ​ൻ.​ആ​ർ. ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.