ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Friday, October 22, 2021 10:36 PM IST
ആ​ല​പ്പു​ഴ: സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ അ​ട​ക്കം ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന പെ​ൻ​ഷ​നു​ക​ളി​ലും മ​റ്റും മാ​ന​ദ​ണ്ഡ​ങ്ങ​ൾ നോ​ക്കാ​തെ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം യോ​ഗം ആവശ്യപ്പെട്ടു.
അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം മൂ​ലം ദു​ര​ന്ത​ങ്ങ​ളി​ൽ ഏ​റി​യ​പ​ങ്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​ത് ക​ർ​ഷ​ക​രാ​ണെ​ന്നും വി​ശ്ര​മ​മി​ല്ലാ​തെ മ​ണ്ണി​ൽ പ​ണി​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ ഈ ​മേ​ഖ​ല​യി​ൽനി​ന്നു വി​ര​മി​ക്കു​ന്നി​ല്ല​ായെ​ന്നും ആ ​നി​ല​യ്ക്ക് സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളിൽനി​ന്നും സ​ർ​ക്കാ​രി​ന്‍റെ ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ മൂ​ലം ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​ത് ക​ർ​ഷ​ക​രോ​ടു​ള്ള നീ​തി​നി​ഷേ​ധ​മാ​ണെ​ന്നും യോ​ഗം അഭിപ്രായപ്പെട്ടു. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ക​ച്ച ക​ർ​ഷ​ക​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു​പ്ര​സാ​ദ് ആ​ദ​രി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു​ ചെ​റുപ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ്പ​ക​വാ​ടി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.എ. ഷു​ക്കൂ​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.