ഓ​ട്ടോ മ​റി​ഞ്ഞ് വ​നി​താ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Friday, October 22, 2021 10:38 PM IST
തു​റ​വൂ​ർ: തെ​രു​വു​നാ​യ കു​റു​കേ ചാ​ടി ഓ​ട്ടോ മ​റി​ഞ്ഞ് വ​നി​താ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു.
അ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ച​ന്തി​രൂ​ർ വ​ട്ടേ​ഴ​ത്ത് പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ഷീ​ല(42) ആ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രു​മാ​യി​ഓ​ട്ടം പോ​കു​മ്പോ​ൾ ച​ന്തി​രൂ​ർ പ​ഴ​യ പാ​ല​ത്തി​നു സ​മീ​പം വ​ച്ച് തെ​രു​വു​നാ​യ കു​റു​കേ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് പെ​ട്ടെ​ന്ന് ബ്രേ​ക്കു ചെ​യ്ത​പ്പോ​ൾ ഓ​ട്ടോ​മ​റി​യു​ക​യാ​യി​രു​ന്നു.
ത​ല​യ​ടി​ച്ചു റോ​ഡി​ലേ​ക്കു വീ​ണ ഇ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഉ​പ​ജീ​വ​ന​ത്തി​നാ​യി ഓ​ട്ടോ രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ. ച​ന്തി​രൂ​ർ പാ​ലം സ്റ്റാ​ൻ​ഡി​ലെ ഏ​ക വ​നി​ത ഓ​ട്ടോ ഡ്രൈ​വ​ർ കൂ​ടി​യാ​ണ് ഷീ​ല. ലെ​വി​ൻ തോ​മ​സ്, ലെ​ഹ്‌​നാ തോ​മ​സ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.