ക​വി​താ പു​ര​സ്കാ​ര സ​മ്മേ​ള​നം
Sunday, October 24, 2021 10:36 PM IST
ചേ​ർ​ത്ത​ല: യു​വ​ക​ലാ​സാ​ഹി​തി വ​യ​ലാ​ർ രാ​മ​വ​ർ​മ ക​വി​താ പു​ര​സ്കാ​ര സ​മ്മേ​ള​നം വ​യ​ലാ​ർ രാ​ഘ​വ​പ​റ​ന്പി​ൽ ച​ന്ദ്ര​ക​ള​ഭം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 11,111 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ക​വി​യ​ത്രി ഇ.​സ​ന്ധ്യ​യ്ക്കു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ലങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ സ​മ്മാ​നി​ച്ചു. ശി​ല്പ സ​മ​ർ​പ്പ​ണം അ​ഡ്വ.​ വി.​ മോ​ഹ​ൻ​ദാ​സ് നി​ർ​വഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എം. സ​തീ​ശ​ൻ പു​ര​സ്കാ​ര ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. വ​യ​ലാ​റി​ന്‍റെ പ​ത്നി ഭാ​ര​തി ത​ന്പു​രാ​ട്ടി​യെ ടി.​ജെ. ആ​ഞ്ച​ലോ​സ് ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​സി​ഫ് റ​ഹിം, ശാ​ര​ദ മോ​ഹ​ൻ, പ്ര​ദീ​പ് കൂ​ട​യ്ക്ക​ൽ, എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, ടി.​ടി. ജീ​സ്മോ​ൻ, ഗീ​താ തു​റ​വൂ​ർ, പി.​എ​സ്. ഹ​രി​ദാ​സ്, ബോ​ബി ശ​ശി​ധ​ര​ൻ, സി.​ ജ​യ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.