മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഗ​മം
Monday, October 25, 2021 9:45 PM IST
ആ​ല​പ്പു​ഴ: സ്വ​കാ​ര്യ​വ​ത്കൃ​ത തീ​ര​ക്ക​ട​ൽ മ​ണ​ൽ​ഖ​ന​ന പ​ദ്ധ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ന്ന​പ്ര അ​റ​പ്പ​യ്ക്ക​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​കാ​ര്യ​വ​ത്കൃ​ത തീ​ര​ഖ​ന​ന​പ​ദ്ധ​തി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 60 ഇ​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ വി​പു​ല​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ല്കി. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കാ​നും സം​ഗ​മം തീ​രു​മാ​നി​ച്ചു. ഫാ. ​വ​ർ​ഗീ​സ് ചെ​റി​യാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. സ്റ്റീ​ഫ​ൻ എം. ​പു​ന്ന​യ്ക്ക​ൽ, ക്ലീ​റ്റ​സ് ക​ള​ത്തി​ൽ, ടി.​സി. പീ​റ്റ​ർ​കു​ട്ടി, പി.​ജി. ജോ​ണ്‍ ബ്രി​ട്ടോ, തോ​മ​സ് കൂ​ട്ടു​ങ്ക​ൽ, ഷി​നു വ​ട​ക്കേ​ത്ത​യ്യി​ൽ, നി​ക്സ​ണ്‍ പൂ​ത്ര​ശേ​രി​ൽ, ആ​ഗ്ന​സ് ചാ​ണി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.