ത​ക​ഴി മാ​വേ​ലി പാ​ട​ത്തെ വി​ള​വെ​ടു​പ്പ് ഉ​പേ​ക്ഷി​ച്ചു
Monday, October 25, 2021 9:48 PM IST
എ​ട​ത്വ: ത​രി​ശു​നി​ല​ത്തെ ആ​ദ്യ കൃ​ഷി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു ക​ന​ത്ത ന​ഷ്ടം. പ്ര​കൃ​തി​ക്ഷോ​ഭ​വും മു​ഞ്ഞ ബാ​ധ​യും മാ​വേ​ലി പാ​ട​ത്തെ പ​കു​തി​യോ​ളം വി​ള​വെ​ടു​പ്പ് ക​ര്‍​ഷ​ക​ര്‍ ഉ​പേ​ക്ഷി​ച്ചു. ത​ക​ഴി കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍​പെ​ട്ട ക​ള​ത്തി​പ്പാ​ലം മാ​വേ​ലി പാ​ട​ത്തെ വി​ള​വെ​ടു​പ്പാ​ണ് ക​ര്‍​ഷ​ക​ര്‍ ഉ​പേ​ക്ഷി​ച്ച​ത്. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​ക്കു മു​ന്പേ വി​ള​വെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും മ​ഴ ക​ന​ത്ത​തോ​ടെ വി​ള​വെ​ടു​പ്പ് മാ​റ്റി വ​ച്ചി​രു​ന്നു. 25 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള പാ​ട​ത്ത് 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ള​വെ​ടു​ക്കേ​ണ്ട മ​ണി​ര​ഗ്‌​നം ഇ​ന​ത്തി​ല്‍​പെ​ട്ട വി​ത്താ​ണ് വി​ത​ച്ച​ത്.
ക​ന​ത്ത മ​ഴ കാ​ര​ണം 120 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും പാ​ട​ത്തി​ന്‍റെ പ​കു​തി​യോ​ളം സ്ഥ​ല​ത്തെ നെ​ല്ലു​വീ​ണ് അ​ഴു​കിത്തുട​ങ്ങി​യി​രു​ന്നു. മ​ഴ​യ്‌​ക്കൊ​പ്പം മു​ഞ്ഞ ബാ​ധ​യും രൂ​ക്ഷ​മാ​യ​തോ​ടെ പ​കു​തി സ്ഥ​ല​ത്തെ വി​ള​വെ​ടു​പ്പ് ക​ര്‍​ഷ​ക​ര്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. പ​തി​നേ​ഴു വ​ര്‍​ഷം ത​രി​ശാ​യി കി​ട​ന്ന പാ​ട​മാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി വി​ത​യി​റ​ക്കി​യ​ത്. കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ന്‍ പ​ത്തു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്ന​താ​യി പാ​ട​ശേ​ഖ​ര സെ​ക്ര​ട്ട​റി ക​ല്ലൂ​ക്കാ​ട്ട് ജ​യ​ന്‍ പ​റ​ഞ്ഞു. പാ​ടം ത​ക​ഴി ക്യ​ഷി ഓ​ഫീ​സ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.