ജി​ല്ല​യി​ല്‍ 217 പേ​ര്‍​ക്ക് കോ​വി​ഡ്
Monday, October 25, 2021 9:48 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 217 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 213 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നാലു പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 5.96 ശ​ത​മാ​ന​മാ​ണ്. 360 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
നി​ല​വി​ല്‍ 3198 പേ​ര്‍ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാലു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 14 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മൂന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച​തി​ന് രണ്ടു പേ​ർ​ക്കെ​തി​രേ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 324 പേ​ർ​ക്കെ​തി​രേ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 173 പേ​ർ​ക്കെ​തി​രേ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 1594 പേ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.