പ​ഞ്ചാ​യ​ത്തി​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Tuesday, October 26, 2021 10:12 PM IST
തു​റ​വൂ​ർ: പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ മു​ൻ​നി​ര​യി​ൽ നി​ല്ക്കു​ന്ന തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​രൂ​ർ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന ഈ ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​കി​ടം മ​റി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​യേ​യും പ്ര​ധാ​ന നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്ഥ​ലം മാ​റ്റി രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ ന​ട​ത്തു​ന്ന​തു ജ​ന​ദ്രോ​ഹ​പ​ര​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെന്ന് അ​രൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് ക​ണ്ണാ​ട​ൻ പ​റ​ഞ്ഞു.
18 വാ​ർ​ഡു​ക​ളും വ​ലി​യ വി​സ്തൃ​തി​യു​മു​ള്ള തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ എ​ൻ​ജി​നി​യ​റു പോ​ലു​മി​ല്ല. ഇ​ത​ര പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ജി​നി​യ​റു​ടെ വ​ള​രെ ചു​രു​ങ്ങി​യ സ​മ​യ​ത്തെ സേ​വ​ന​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ജി​ല്ല​യി​ൽ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന അ​പൂ​ർ​വം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​യ തു​റ​വൂ​രി​നോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും ദി​ലീ​പ് ക​ണ്ണാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.